കോര്‍പറേറ്റ് മാധ്യമങ്ങള്‍ പറയാന്‍ മടിക്കുന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കുന്നത് ഡോക്യുമെന്ററികളാണെന്ന് പ്രശസ്ത കാശ്മീരി ഡോക്യുമെന്ററി സംവിധായകന്‍ സഞ്ജയ് കാക് പറഞ്ഞു. ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഇന്‍ കോണ്‍വര്‍സേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഡോക്യുമെന്ററികളുടെ വളര്‍ച്ചയ്ക്ക് കാരണമായത് അടിയന്തരാവസ്ഥക്കാലമാണെന്നും 90 കള്‍ക്കുശേഷമുള്ള നവലിബറല്‍ കാലത്ത് ഡോക്യുമെന്ററികള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തില്‍ പുതിയ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഡോക്യുമെന്ററികള്‍ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment