9th IDSFFK BLOG

(Maintained by IDSFFK Media Cell)

Sunday, 12 June 2016

ഹ്രസ്വചിത്രങ്ങൾക്ക് വിപണന സാധ്യത ഏറെ: വിവേക് ഖജാരിയ


ഹ്രസ്വചിത്രങ്ങൾക്ക് വിപണന സാധ്യതകൾ ഏറെയാണെന്ന് പ്രശസ്ത നിർമ്മാതാവ് വിവേക് ഖജാരിയ. ഒൻപതാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയിൽ രജത് ഗോസ്വാമി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തിനകത്തും പുറത്തും നിരവധി അവസരങ്ങൾ ഈ മേഖലയിൽ ഉണ്ട്. അതിനെ കണ്ടെത്തേണ്ട ചുമതല നിർമ്മാതാക്കൾക്കാണ്. പലപ്പോഴും ചിത്രങ്ങൾക്ക് പ്രേക്ഷകരെ കണ്ടെത്തേണ്ട ഗതികേടാണുള്ളത്. ഇന്റർനെറ്റിൽ ചിത്രങ്ങൾ വെറുതെ പുറത്തുവിടാതെ ഒരു വിതരണക്കാരനെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
താൻ നിർമ്മിച്ച ചിത്രങ്ങളെല്ലാം പുതുമുഖ സംവിധായകരുടേതാണ്. പലപ്പോഴും സംവിധായകർ ആദ്യസിനിമയക്ക് നൽകുന്ന പ്രാധാന്യം പിന്നീടുള്ള അവരുടെ സിനിമകളിൽ  കാണാറില്ല. മാധ്യമങ്ങളും ഇത്തരത്തിലുള്ള ഹ്രസ്വചലച്ചിത്രമേഖലയ്ക്ക് വലിയ പ്രാധാന്യം നൽകിവരുന്നില്ലെന്നും അതുകൊണ്ടാണ് ഈ മേഖലയിലെ വിജയകഥകൾ പുറത്തുവരാത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ള ദുർഗ്ഗ എന്ന തന്റെ ചിത്രം പത്തുവർഷംകൊണ്ടാണ്  നിർമ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജീവിതസാഹചര്യങ്ങളിലൂടെയാണ് ഈ സിനിമ കടന്നുപോകുന്നത്. തന്റെ സിനിമാ കമ്പനിയായ ഹോളി ബാസൽ പ്രൊഡക്ഷനെ സിനിമയുടെ ഒരു പരീക്ഷണശാലയായി മാറ്റുകയാണെന്നും അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

No comments:

Post a Comment