ഒൻപതാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയുടെ മത്സരയിനത്തിൽ പ്രദർശിപ്പിച്ച ശരത് ജോർജ്ജ് ബെന്നിയുടെ മത്തായി കണ്ട മാലാഖ എന്ന ഹ്രസ്വചിത്രം ഭാര്യാഭർതൃ ബന്ധത്തിന്റെ നിഷ്‌കളങ്കവും സത്യസന്ധവുമായ സ്‌നേഹത്തിന്റെ ആവിഷ്‌കാരത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി. ഭാര്യയുടെ മരണശേഷവും ഭാര്യയോടുള്ള സ്‌നേഹം കാത്തുസൂക്ഷിക്കുന്ന മത്തായി മാലാഖമാരോടൊപ്പം ഭാര്യ എൽസയെ കാണാമെന്ന ശുഭാപ്തി വിശ്വാസത്തോടെ സഹോദരനോടും കൂട്ടുകാരനോടും ഒപ്പം കുന്നിൻമുകളിലേക്കു പോകുന്നതിന്റെ ദൃശ്യാവിഷ്‌കാരമാണ് മത്തായി കണ്ട മാലാഖ.
കെ.ജി. ജയന്റെ ചെന്നിക്കുത്ത്്് പ്രമേയത്തിന്റെ വ്യത്യസ്തതകൊണ്ടാണ് പ്രേക്ഷകരെ ആകർഷിച്ചത്. എം.പി. നാരായണപിള്ളയുടെ പ്രശസ്ത കഥയെ ആസ്പദമാക്കി നിർമ്മിച്ച ചെന്നിക്കുത്തിലൂടെ തന്റെ ഭാര്യയുടെ അസ്വഭാവിക പെരുമാറ്റത്തെ തുടർന്ന് മനശാസ്ത്രജ്ഞനെ കാണാനെത്തിയ കൃഷ്ണൻനായരുടെ കഥയാണ് പറയുന്നത്്്. ഭാര്യയുടെ ചെന്നിക്കുത്തിന്റെ അസ്വഭാവിക ലക്ഷണങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന കൃഷ്ണൻനായർ മനശാസ്ത്രജ്ഞനുമായുള്ള കൂടിക്കാഴ്ചയിൽ താൻ കടന്നുപോകുന്ന അവിശ്വസനീയമായ അനുഭവങ്ങൾ വെളിപ്പെടുത്തുന്നു.
സ്ത്രീസങ്കല്പത്തിന്റെ വ്യത്യസ്ത ഭാവങ്ങളിലൂടെ കടന്നുപോകുന്ന ഭാര്യയുടെയും ഭർത്താവിന്റെയും കഥയാണ് ഛായാമുഖിയിലൂടെ മനു മാധവൻ പറയുന്നത്. ഒരു പെൺകുട്ടി ജനിക്കുമ്പോൾ അവളിൽ ഒരമ്മകൂടി പിറവിയെടുക്കുന്നു എന്ന വിശ്വസിക്കുകയും തനിക്ക് ചെറുപ്പത്തിലെ നഷ്ടപ്പെട്ട അമ്മയുടെ ഭാവം മാത്രം ഭാര്യയിൽ കാണുകയും ചെയ്യുന്ന രവിയെയും ഭർത്താവിന്റെ ഈ വികാരങ്ങളെ സ്വീകരിക്കാനാവാത്ത ഭാര്യ ഭൂമിയുടെ മാനസിക സമ്മർദ്ദത്തിലൂടെയുമാണ് ചിത്രം കടന്നുപോവുന്നത്. ഇവരുടെ ഈ ഭാവങ്ങളെ ഇരുളും വെളിച്ചവും സമ്മിശ്രമായ മുഖച്ഛായയിലൂടെയും വെളിച്ച സംവിധാനത്തിന്റെയും മികവോടെ ക്യാമറയിൽ പകർത്തിയിരിക്കുകയാണ് മനു മാധവൻ.
കെ. സതീഷിന്റെ എന്റെ ഗ്രാമം അട്ടപ്പാടി, ശ്രീജിത്ത് ഇടവനയുടെ ഐ ആം നോട്ട് ലോൺലി, ശ്രീദേവ് ശ്രീകുമാറിന്റെ മെറ്റേണൽ ടിയേഴ്‌സ്, സി.ജെ. ബേസിലിന്റെ ദി ലേറ്റ് നൈറ്റ് ഗേൾ, ജോളി അന്തിക്കാട് ജോണിന്റെ കൾച്ചറൽ കോൺഷ്യസ്‌നസ് തുടങ്ങിയ മത്സരവിഭാഗത്തിലെ മ്യൂസിക് വീഡിയോകൾ വിഷയത്തിന്റെ അവതരണപാടവം കൊണ്ടും ശ്രദ്ധയാകർഷിച്ചു. ശക്തമായ മഴയുടെയും കാലാവസ്ഥയുടെയും പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സിനിമാപ്രേമികൾ നിറഞ്ഞ മനസ്സോടെ മേളയെ പ്രഥമദിനത്തിൽ തന്നെ സ്വാഗതം ചെയ്തു.
This comment has been removed by the author.
ReplyDelete#MathaiKandaMalakha is just amazing! No one should miss it, 100% entertainer..
ReplyDeleteBest in class cinematography, story and music in MATHAI KANDA MALAKHA.Don't miss it!!!!
ReplyDelete