ഇന്ത്യൻ സിനിമയുടെ നേർക്കാഴ്ചകളുടെ വിശദീകരണമായിരുന്നു മേളയുടെ മൂന്നാംദിവസത്തിലെ മുഖാമുഖം പരിപാടിയിലൂടെ സംവിധായകർ കൈമാറിയത്. സംവിധായകരായ ജോർജ്ജ്. വി.സി, സൈകത് റേ, ദേവ്കന്യ ലൊത്തേറ്റ, ജലാലുദ്ദീൻ ബാവ, ബർണാലി റേ ശുക്ല, കരീം മേപ്പാടി, വിഷ്ണു ഹരിദാസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
യഥാർത്ഥ കാഴ്ചകളെ തേടിയാണ് തന്റെ സിനിമ യാത്ര ചെയ്യുന്നതെന്നും മനോഹരമായ ദൃശ്യത്തിന്റെ യാഥാർത്ഥ്യം തേടിയാണ് താൻ യാത്രചെയ്യുന്നതെന്നും സേവിങ് ദ സേവ്യർ എന്ന ചിത്രത്തിന്റെ സംവിധായകൻ ജലാലുദ്ദീൻ ബാവ അഭിപ്രായപ്പെട്ടു. സ്ത്രീകൾ എപ്പോഴും രാജ്യത്ത് നേരിടുന്ന പ്രശ്‌നങ്ങളും ഹിമാചൽപ്രദേശിലെ ആദിവാസി ജനതയ്ക്കുള്ളിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധ നിയമങ്ങളും ചർച്ചചെയ്ത നോ വുമൺസ് ലാൻഡിന്റെ സംവിധായിക തന്റെ സിനിമയിലൂടെ ലോകത്ത് മാറ്റങ്ങൾ വരുത്താനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞു.
No comments:
Post a Comment