9th IDSFFK BLOG

(Maintained by IDSFFK Media Cell)

Tuesday, 14 June 2016

ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള: മത്സരവിഭാഗത്തില്‍ കൂടുതല്‍ അന്തര്‍ദേശീയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണം-സ്പീക്കര്‍


കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ കൂടുതല്‍ അന്തര്‍ദേശീയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. മേളയിലെ വന്‍ ജനപങ്കാളിത്തം നമ്മുടെ സാംസ്‌കാരിക നിലവാരത്തിന്റെ ഉയര്‍ച്ചയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്‍പതാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേളയിലെ വിവിധ വിഭാഗങ്ങളിലെ മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരവും അദ്ദേഹം വിതരണം ചെയ്തു.

വൈഡ് റിലീസ് ചെയ്യുന്നത് ഗ്രാമങ്ങളിലേക്ക് കൂടുതല്‍ ചലച്ചിത്രങ്ങള്‍ എത്തുന്നതിന് സഹായിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അഭിപ്രായപ്പെട്ടു. ലോകമെമ്പാടും ഈ മേഖലയില്‍ നടക്കുന്ന നൂതനമാറ്റങ്ങള്‍ പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഡോക്യുമെന്ററികളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും വിവിധ ദേശങ്ങളിലെ കാഴ്ചകളാണ് തിരശ്ശീലയില്‍ പ്രേക്ഷകര്‍ കണ്ടതെന്നും മനുഷ്യരുടെയും പരിസ്ഥിതിയുടെയും വന്യജീവികളുടെയുമൊക്കെ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും തൊട്ടറിയാനുള്ള അവസരമാണ് ഇത്തരം മേളകള്‍ നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പ്രബുദ്ധമായ പ്രേക്ഷകസംസ്‌കാരത്തിന് കരുത്തേകാന്‍ ഈ മേളയ്ക്കു കഴിഞ്ഞുവെന്നത് സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു.

സമാപനച്ചടങ്ങില്‍ സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്ജ്, ജൂറി അംഗങ്ങളായ കമല്‍ സ്വരൂപ്, കെ.യു. മോഹനന്‍, വിനോദ് സുകുമാരന്‍, ബാര്‍ബറ ലോറെ, നിഷിത ജെയിന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ്‌നാഥ്, സെക്രട്ടറി സി.ആര്‍. രാജ്‌മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിനുശേഷം പുരസ്‌കാരം നേടിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്‌കാരം കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്‌സിലെ അജയ് ആന്റണി ആലുങ്കല്‍ സംവിധാനം ചെയ്ത തിലക് സ്വന്തമാക്കി. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്‌കാരം കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്‌സിലെ അജയ് ആന്റണി ആലുങ്കല്‍ സംവിധാനം ചെയ്ത തിലക് സ്വന്തമാക്കി. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം അഭിജിത് കൃഷ്ണ സംവിധാനം ചെയ്ത യൂഫോറിയ സ്വന്തമാക്കി. മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ ചിത്രത്തിനുള്ള അമ്പതിനായിരും രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സിദ്ധാര്‍ത്ഥ് ചൗഹാന്‍ സംവിധാനം ചെയ്ത പാപ നേടി. ഷോര്‍ട്ട് ഫിലിം വിഭാഗത്തിലെ പ്രത്യേക ജൂറി പരാമര്‍ശത്തിന് ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്ത ദര്‍ബേഗുജേയും ജുങ് ഹ്യുങ് കിം സംവിധാനം ചെയ്ത ഡാഡി ഗ്രാന്‍ഡ്പാ ആന്‍ഡ് മൈ ലേഡിയും അര്‍ഹമായി.

മികച്ച ലോങ് ഡോക്യുമെന്ററിയായി ചന്ദ്രശേഖര്‍ റെഡ്ഢി സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച കല്ക്കരിപ്പാടങ്ങളിലെ തൊഴിലാളികളുടെ കഥപറഞ്ഞ ഫയര്‍ ഫളൈസ് ഇന്‍ ദ ആബിസ് അര്‍ഹമായി. മികച്ച ഹ്രസ്വ ഡോക്യുമെന്ററിയായി ബിജു ടോപോ സംവിധാനം ചെയ്ത ഹണ്ട് അര്‍ഹമായപ്പോള്‍ മികച്ച ഛായാഗ്രാഹകനുള്ള പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരത്തിന് സ്ലീപിങ് സിറ്റീസിന്റെ ഛായാഗ്രാഹകരായ ഷൗനക് സെന്നും സലീംഖാനും നേടി. ലോങ് ഡോക്യുമെന്ററി വിഭാഗത്തിന് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിന് അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

ലോങ് ഡോക്യുമെന്ററി വിഭാഗത്തിലെ പ്രത്യേക ജൂറി പുരസ്‌കാരത്തിന് സ്റ്റാന്‍സിന്‍ ഡോര്‍ജെ സംവിധാനം ചെയ്ത ഷെപ്പേഡ്‌സ് ഓഫ് ദ ഗ്ലേസിയേഴ്‌സും ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിലെ പ്രത്യേക ജൂറി പരാമര്‍ശത്തിന് ഹാര്‍ദിക് മെഹ്ത സംവിധാനം ചെയ്ത ഫെയ്മസ് ഇന്‍ അഹമ്മദാബാദും അര്‍ഹമായി.

PHOTOS : 9th IDSFFK AWARD WINNERS

BEST CAMPUS FILM- TILAK,
(DIRECTED BY AJI ANTONY ALUNKEL)

BEST ANIMATION FILM- EUPHORIA
(DIRECTED BY ABHIJITH KRISHNAN)

BEST SHORT FICTION- PAPA
(DIRECTED BY SIDDHARTH CHAUHAN)

SPECIAL JURY MENTION (SHORT FICTION) - DARBE GUJE
(DIRECTED BY JISHNU SREEKANDAN)

BEST LONG DOCUMENTARY -FIREFLIES IN THE ABYSS
(DIRECTED BY CHANDRASEKHAR REDDY)

SHORT DOCUMENTARY - THE HUNT
(DIRECTED BY BIJU TOPPO)

SPECIAL JURY MENTION(LONG DOCUMENTARY)- SHEPHERDESS OF THE GLACIERS(DIRECTED BY STANZIN DORJAI)

SPECIAL JURY MENTION( SHORT DOCUMENTARY)- FAMOUS IN AHMEDABAD
(DIRECTED BY HARDIK MEHTA)

AWARD WINNERS WITH CHIEF GUESTS 

9th IDSFFK AWARDS


Awards for Short Fiction Category 

Best Campus Film 

Tilak (Rs,10,000 and Certificate of Merit)

Dir: Aji Antony Alunkel

Producer: K R Narayanan National Institute of Visual Science and Arts


Best Animation Film 

Euphoria (Rs 25,000  and Certificate of Merit)

Dir & Produced by Abhijith Krishnan


Best Short Fiction (Under 40 mts)

PAPA (Rs.50,000 and Certificate of Merit)

Dir & Produced by Siddharth Chauhan


Short Film- Special Jury Mention

Darbe Guje

Dir: Jishnu Sreekandan

Produced by Amit Dayanand 

Daddy, Grandpa & My Lady

Dir: Kim Jung Hyun

Produced by Satyajit Ray Film and Television Institute of India


Best Long Documentary (40 mts and above)

Fireflies in the Abyss (Rs 100000 and Certificate of Merit)

Dir: & Produced by  Chandrasekhar Reddy





Short Documentary (under 40 mts)

The Hunt (Rs 50,000 and Certificate of Merit)

Dir: & Produced by Biju Toppo

Produced by Rajiv Mehrotra


Best Cinematography 

Sleeping Cities (Rs 10,000 and and Certificate of Merit)

Shaunak Sen and Salim Khan


Special Jury Mention (Long Documentary)

Shepherdess of the Glaciers 

Dir: Stanzin Dorjai

Produced by Himalyan Film House


Famous in Ahmedabad (Short Documentary) 

Dir: Hardik Mehta

Produced by Akanksha Tewari and Arya Menon

ജീവിതം; മനുഷ്യന്റേതും മൃഗങ്ങളുടേതും


ഒന്‍പതാമത് ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ അവസാനദിനം ആസ്വാദകരെ തേടിയെത്തിയത് ജീവിതഗന്ധിയായ ഒരുപിടി ചിത്രങ്ങള്‍. സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുടെ മാനസികാവസ്ഥ വിവരിക്കുന്ന 23 ചിത്രങ്ങളാണ് അവസാനദിനത്തില്‍ പ്രദര്‍ശിപ്പിച്ചത്.  ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തിലെ മൂന്നുചിത്രങ്ങളും ലോങ് ഡോക്യുമെന്റി വിഭാഗത്തിലെ ഒരു ചിത്രവും ഉള്‍പ്പെടെ നാലു ചിത്രങ്ങള്‍ മത്സരവിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്.

ഒബഹൗസന്‍ പാക്കേജും ക്വേ ബ്രദേഴ്‌സ് 35 എം.എം ചിത്രങ്ങളുടെ പാക്കേജും നിറഞ്ഞ തിയേറ്ററിലാണ് പ്രദശര്‍ിപ്പിക്കപ്പെട്ടത്. റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ അരിബാം ശ്യാം ശര്‍മ്മയുടെ യെല്‍ഹൗ ജഗോയ് എന്ന ചിത്രവും അവസാനദിനം പ്രദര്‍ശിപ്പിച്ചു.

ഹോമേജ് വിഭാഗത്തില്‍ പി.കെ. നായരുടെ ജീവിതകഥ പറഞ്ഞ സെല്ലുലോയ്ഡ്മാന്‍ ഇന്ത്യന്‍ സിനിമാചരിത്രത്തിന്റെ രേഖപ്പെടുത്തല്‍ കൂടിയായി. വിസ്മൃതിയിലാകുമായിരുന്ന ആയിരക്കണക്കിനു സിനിമകളുടെ അവശേഷിച്ചിട്ടുള്ള പ്രിന്റുകള്‍ കണ്ടെത്തി  ശേഖരിച്ച പി.കെ. നായര്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ കാവലാള്‍ കൂടിയായിരുന്നു.  നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍കൂടിയായ പരമേശ് കൃഷ്ണന്‍ നായര്‍ എന്ന പി.കെ. നായരുടെ ജീവിതം  പകര്‍ത്തിയത് പ്രമുഖ നിര്‍മ്മാതാവും സംവിധായകനുമായ ശിവേന്ദ്രസിങ് ദുന്‍ഗാര്‍പുരാണ്.
ഫിലിം മേക്കര്‍ ഫോക്കസ് വിഭാഗത്തില്‍ വാങ് ബിങ്ങിന്റെ എലോണ്‍ എന്ന ചിത്രവും വൈല്‍ഡ് ലൈഫ് ഫോക്കസ് വിഭാഗത്തില്‍ ടൈഗേഴ്‌സ് റിവഞ്ച്, ഇന്ത്യാസ് വാണ്ടറിങ് ലയണ്‍സ് എന്നീ ചിത്രങ്ങളും അവസാനദിനം പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. ഗുജറാത്തിലെ ഗീര്‍ വനത്തിലെ സിംഹങ്ങളുടെ വ്യത്യസ്ഥമായ ജീവിതകഥ വരച്ചുകാട്ടുന്നതാണ് വാണ്ടറിങ് ലയണ്‍സ്. വന്യജീവിത ഡോക്യുമെന്ററി നിര്‍മാണത്തെ സംബന്ധിച്ചു നടന്ന പാനല്‍ ചര്‍ച്ചയില്‍ ശേഖര്‍ ദത്താത്രി, സന്ദേശ് കടൂര്‍, സുരേഷ് ഇളമണ്‍ എന്നിവര്‍ പങ്കെടുത്തു.



നിക്കോബാര്‍ മുതല്‍ മണ്‍റോ തുരുത്ത് വരെ


ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ അവസാന ദിവസം (ജൂണ്‍ 14) മീറ്റ് ദ ഡിറക്‌ടേഴ്‌സില്‍ ഒന്‍പതു സംവിധായകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കിട്ടു.

സുനാമി ദുരന്തഭൂമിയാക്കിയ നിക്കോബാര്‍ ദ്വീപുകളിലെ ജനത പിന്നീട് തങ്ങള്‍ക്ക് അപരിചിതമായ ജീവിതചര്യകളും ആഹാരശൈലിയുമായി പൊരുത്തപ്പെടാന്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന റിച്ചയുടെ നിക്കോബാര്‍ എ ലോങ്  വേ, ആഗോളതാപനം മരണത്തിലേക്ക് ആഴ്ത്തിക്കൊണ്ടിരിക്കുന്ന മണ്‍ട്രോതുരുത്ത് നിവാസികളെ ചിത്രീകരിച്ച ജലസമാധി എന്നിവ മേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തനത്തിനിടെ മണ്‍ട്രോ തുരുത്തിന്റെ ദാരുണാവസ്ഥയെപ്പറ്റിയറിഞ്ഞ ധനസുമോദ് ഇത് സമൂഹശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു പ്രദേശത്തെ ജനതയുടെ പരമ്പരാഗത ജീവിതശൈലികള്‍ മുന്‍നിര്‍ത്തിവേണം വികസന അജണ്ടകള്‍ രൂപീകരിക്കേണ്ടതെന്ന അഭിപ്രായമാണ് റിച്ചയ്ക്കുള്ളത്.

ശിഥിലമാക്കപ്പെടുന്ന കുടുംബങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന കൗമാരക്കാരായ ആണ്‍കുട്ടികളെയാണ് പുഷ്പാ റാവത്ത് 'ദ ടേണ്‍' എന്ന തന്റെ ഡോക്യുമെന്ററിക്ക് പ്രമേയമാക്കിയത്. അപകടകരമായ ജീവിതശൈലികളിലേക്ക് എത്തപ്പെടുന്ന ഇവര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ അമിതമായി ആഗ്രഹിക്കുന്നുണ്ടെന്ന് ചിത്രീകരണത്തിനിടെ  മനസിലായതായി പുഷ്പ പറയുന്നു.


പതിമൂന്ന് മിനുട്ടില്‍ കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് ലിസണര്‍. തന്റെതന്നെ അനുഭവങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വരുണ്‍ ഡുഡേജ ലിസണര്‍ തയ്യാറാക്കിയത്. സമയവും പരിഗണനയുമാണ് സഹജീവികള്‍ക്കു നല്‍കാവുന്നതില്‍  ഏറ്റവും വിലപ്പെട്ടതെന്ന് ചിത്രം വ്യക്തമാക്കുന്നു. ദ മാന്‍ ഹു ഡ്വാര്‍ഫ്ഡ്് ദ മൗണ്ടന്‍സ്, ചിപ്‌കോ മൂവ്‌മെന്റിന് മുന്നില്‍ പ്രവര്‍ത്തിച്ച ചാന്ദി പ്രസാദ് ഭട്ടിന്റെ ജീവിതമാണ്. ആരാലും അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത ഇദ്ദേഹത്തെ ചിത്രീകരിക്കാനുള്ള അനുവാദം രുചി ശ്രീവാസ്തവയും സുമിത് ഖന്നയും നേടിയെടുത്തത് ഏറെ ശ്രമപ്പെട്ടാണ്.

ധനസുമോദ് (ജലസമാധി), ക്രിസ്‌റ്റോ ടോമി (കാമുകി), പ്രദീപ് ഭട്ടാചാര്യ (ദ വേവ്‌സ്), ശുഭദീപ്ത ബിശ്വാസ്, അരിജിത് മിശ്ര (ദ സോങ് ഓഫ് മാര്‍ഗരറ്റ്‌സ് ഹോപ്), വരുണ്‍ ഡുഡേജ (ലിസണര്‍), പുഷ്പാ റാവത്ത് (ദ ടേണ്‍), വേദിക കൃതി (ഡോണേഴ്‌സ് ലൈഫ്), രുചി ശ്രീവാസ്തവ, സുമിത് ഖന്ന (ദ മാന്‍ ഹു ഡ്വാര്‍ഫ്ഡ് ദ മൗണ്ടന്‍സ്), റിച്ച ഹാഷിം (നിക്കോബാര്‍ എ ലോങ് വേ), സിദ്ധാര്‍ത്ഥ ചൗഹാന്‍ (പാപ) എന്നിവരാണ് മീറ്റ് ദ ഡിറക്‌ടേഴ്‌സില്‍ പങ്കെടുത്തത്.


ഡോക്യുമെന്ററികള്‍ ക്ഷമ പരീക്ഷിക്കുന്നതാകരുത് : ശേഖര്‍ ദത്താത്രി


ഡോക്യുമെന്ററികള്‍ പ്രേക്ഷകന്റെ  ക്ഷമയെ പരീക്ഷിക്കുന്നതാകരുതെന്ന് പ്രമുഖ സംവിധായകന്‍ ശേഖര്‍ ദത്താത്രി. അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രമേളയുടെ ഭാഗമായി നിള തീയേറ്ററില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ രംഗമാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയും പ്രകൃതിസിനിമാ നിര്‍മ്മാണവും. വരുമാനം പ്രതീക്ഷിച്ച് ഈ രംഗത്തേക്ക് കടന്നുവരാന്‍ കഴിയില്ല. വളരെ ശ്രമകരവും ക്ഷമ വേണ്ടതുമായ ഈ രംഗം ഒരു ജോലിയായി സ്വീകരിക്കുന്നവര്‍ പ്രകൃതിപഠനത്തില്‍ താല്പര്യം നിറഞ്ഞവരാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രകൃതിയെ മനസ്സിലാക്കുകയും അതിന്റെ നിയമവും ചലനവും അറിയാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ മികച്ച വന്യജീവിസിനിമാ സംവിധായകനാകാന്‍ കഴിയൂ എന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സംവിധായകന്‍ സന്ദേശ് കടൂര്‍ പറഞ്ഞു. ഈ രംഗത്ത് നിലനില്‍ക്കാന്‍ വളരെയേറെ ഗവേഷണം ആവശ്യമാണെന്നും ജോലിക്ക് വേണ്ടിവരുന്ന ഉപകരണങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വരുംതലമുറയ്ക്കായി പ്രകൃതിപഠനത്തിന്റെ കാഴ്ചകളും പ്രാധാന്യവും മനസ്സിലാക്കികൊടുക്കുവാനാണ് തന്റെ ശ്രമമെന്ന് ചര്‍ച്ചയില്‍  സംവിധായകന്‍ സുരേഷ് ഇളമണ്‍ പറഞ്ഞു. ജൈവസമ്പത്ത് സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. അതിലേക്ക് വെളിച്ചം വീശുന്നതാകണം ഇത്തരത്തിലുള്ള സിനിമകള്‍. വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ തങ്ങളുടെ ധാര്‍മ്മികത ഈ രംഗത്ത് പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

PANEL DISCUSSION - WILD LIFE DOCUMENTARY FILM MAKING

PANEL DISCUSSION - WILD LIFE DOCUMENTARY FILM MAKING

SPEAKERS(from the left):-    SANDESH KADUR,SHEKAR DATTATRI, SURESH ELAMON,
ANAND VARADARAJAN( Moderator)
                                                                                      





PRESS MEET (14/06/16)







ARIJITH MITRA

CHRISTO TOMY

D DHANUSUMOD 
VARUN  DUDEJA

VEDIKA KRUTI

Monday, 13 June 2016

GHAZAL PERFORMANCE -SHABEER ALI (13/06/16)











മികവുറ്റ ചിത്രങ്ങളുമായി മേളയുടെ നാലാംദിനം


മികവുറ്റ ഒരുകൂട്ടം ചിത്രങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു ഒന്‍പതാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ നാലാംദിനം. 19 ചിത്രങ്ങളാണ് നാലാംദിനം  കാണികള്‍ക്കു മുന്നിലെത്തിയത്. ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ അമല്‍ രാമചന്ദ്രന്റെ ജഹ്നാര, ജിഷ്ണു ശ്രീകണ്ഠന്റെ ദര്‍ബേ ഗുജേ ക്രിസ്റ്റോ ടോമിയുടെ കാമുകി എന്നീ മലയാളചിത്രങ്ങള്‍ ഉള്‍പ്പെടെ 11 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി. ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ ഗ്രാമത്തിലെ ഫോസില്‍ പര്യവേഷണത്തിന്റെ പശ്ചാത്തലത്തില്‍  വൈഷ്ണവി സുന്ദറിന്റെ അണ്‍എര്‍തിങ് ദ ട്രഷര്‍ ഓഫ് അരിയല്ലൂര്‍ ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.

നീഹാരിക പോപ്‌ലിയുടെ റാസല്‍ പിയ, രുചി ശ്രീവാസ്തവയുടെ ദ മാന്‍ ഹു ഡ്വാര്‍ഫ്ഡ് ദ മൗണ്ടന്‍സ്, എന്നീ ചിത്രങ്ങളാണ് ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. അനിമേഷന്‍ മായാജാലം കാട്ടിത്തന്ന സ്‌നിഗ്ദ്ധ ബാനര്‍ജിയുടെ നപ്ഷ്യല്‍ മെമ്മറീസ്, അഞ്ജലി നായരുടെ ഫിഷി-റു, അഭിജിത് കൃഷ്ണന്റെ യൂഫോറിയ എന്നീ ചിത്രങ്ങളും നാലാംദിനം പ്രദര്‍ശിപ്പിച്ചു.

ഡോക്യുമെന്ററി സിനിമാ മേഖലയിലെ മാറ്റങ്ങളെക്കുറിച്ചും ചിത്രീകരണങ്ങളിലെ പുത്തന്‍ ശൈലിയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതായിരുന്നു നാലാംദിനം നടന്ന മീറ്റ് ദ പ്രസ്. കഴിഞ്ഞദിവസങ്ങളില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ സംവിധായകരായ നിഖില്‍ വിര്‍ധി, നിത്യാ സൂദ്, ജലാലുദ്ദീന്‍ ബാബ, സൗരബ് കാന്തിദത്ത, രഞ്ജിത് കാഴൂര്‍, കരീം മേപ്പാടി എന്നിവരാണ് നാലാംദിനം നടന്ന മാധ്യമസംവാദത്തില്‍ പങ്കെടുത്തത്.

ജീവിതത്തില്‍നിന്നും നേരിട്ടും അല്ലാതെയും  കടന്നുപോയ ജീവിതസാഹചര്യങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ദൃശ്യാവിഷ്‌കാരമായിരുന്നു ഓരോ ചിത്രങ്ങളുമെന്ന് മുഖാമുഖം പരിപാടിയില്‍  സംവിധായകര്‍ പറഞ്ഞു. കഴിഞ്ഞദിവസം പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ സംവിധായകരായ മിഥുന്‍ചന്ദ്ര ചൗധരി, മിഥില ഹെഗ്‌ദേ, നീഹാരിക പോപ്‌ലി, വൈഷ്ണവി സുന്ദര്‍, ജിഷ്ണു ശ്രീകണ്ഠന്‍, നീലന്‍ പ്രേംജി, മിഥുന്‍ പ്രമാണിക്, പായല്‍ സേതി, രാജേഷ് ജയിംസ്, സ്‌നിഗ്ദ്ധ ബാനര്‍ജി, സൗരബ് സച്‌ദേവ് എന്നിവരാണ് തങ്ങളുടെ ചലച്ചിത്രാനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്.

നാലാംദിനം വൈകുന്നേരം കൈരളി തിയേറ്ററിനു മുന്‍വശം പി.കെ. നായര്‍ പവലിയനില്‍  ഷബീര്‍ അലി ഗസല്‍ അവതരിപ്പിച്ചു.

വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് മുഖാമുഖം


വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളിലെ സംവാദങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു നാലാംദിനത്തിലെ മുഖാമുഖം .  ഭൂമിശാസ്ത്രം മുതല്‍ സ്ത്രീ മനസ്സിന്റെ വൈകാരികത വരെ ആവിഷ്‌കരിച്ച ചിത്രങ്ങളുടെ സംവിധായകര്‍ ഒരേ വേദിയിലെത്തി.

ചരിത്രത്തില്‍ രേഖപ്പെടുത്താത്ത സ്ത്രീജീവിതങ്ങള്‍ക്കായി സ്വന്തം അമ്മയുടെ ജീവിതം തന്നെ കഥാതന്തുവാക്കിയ നീലന്‍ പ്രേംജിയുടെ അമ്മ എന്ന ചിത്രമായിരുന്നു ചര്‍ച്ചകളില്‍ ഏറെ ഇടംപിടിച്ചത്. പ്രശസ്തരുടെ ഭാര്യമാരെക്കുറിച്ച് സമൂഹം ഏറെ ചിന്തിക്കാറില്ലെന്നും അവര്‍ അനുഭവിച്ച ത്യാഗങ്ങളിലൂടെ കടന്നുപോവുകയാണ് തന്റെ സിനിമയെന്നും നീലന്‍  പറഞ്ഞു.

സ്വന്തം ജീവിതത്തിന്റെ ഒരദ്ധ്യായം തന്നെയാണ് തന്റെ സിനിമയെന്ന് ദ റോഡ് ലെസ് ട്രാവല്‍ഡിന്റെ സംവിധായകന്‍ മിഥുന്‍ചന്ദ്ര ചൗധരി പറഞ്ഞു. ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന് വിശ്വസിച്ച് സ്വന്തം ചട്ടക്കൂടിനുള്ളില്‍ ജീവിതം നയിക്കുന്ന മനുഷ്യന്റെ കഥ പങ്കുവെയ്ക്കുകയാണ് പോള്‍ സയന്‍സ് എന്ന ചിത്രത്തിലൂടെ സംവിധായകന്‍ മിഥുന്‍ പ്രാമാണിക്.

തമിഴ്‌നാട്ടിലെ അരിയല്ലൂരിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ വിവരിക്കുന്ന അണ്‍എര്‍തിങ് ട്രഷര്‍ ഓഫ് അരിയല്ലൂര്‍ എന്ന ചിത്രത്തിലൂടെ ശാസ്ത്രത്തിന്റെ നിഗൂഢതകളിലേക്ക് വിരല്‍ചൂണ്ടാനുള്ള ശ്രമമാണെന്ന് താന്‍ നടത്തിയതെന്ന് സംവിധായിക  വൈഷ്ണവി സുന്ദര്‍  അഭിപ്രായപ്പെട്ടു.

മാധ്യമങ്ങള്‍ തിരസ്‌കരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ ഡോക്യുമെന്ററികള്‍ സമൂഹത്തിലെത്തിക്കുന്നു: സഞ്ജയ് കാക്


കോര്‍പറേറ്റ് മാധ്യമങ്ങള്‍ പറയാന്‍ മടിക്കുന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കുന്നത് ഡോക്യുമെന്ററികളാണെന്ന് പ്രശസ്ത കാശ്മീരി ഡോക്യുമെന്ററി സംവിധായകന്‍ സഞ്ജയ് കാക് പറഞ്ഞു. ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഇന്‍ കോണ്‍വര്‍സേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഡോക്യുമെന്ററികളുടെ വളര്‍ച്ചയ്ക്ക് കാരണമായത് അടിയന്തരാവസ്ഥക്കാലമാണെന്നും 90 കള്‍ക്കുശേഷമുള്ള നവലിബറല്‍ കാലത്ത് ഡോക്യുമെന്ററികള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തില്‍ പുതിയ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഡോക്യുമെന്ററികള്‍ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

FACE TO FACE (13/06/16)



JIMLY ROY (By the Way)

JISHNU SREEKANDAN (Durbe Guja)

MITHUN CHANDRA CHAUDHURI (The Road Less Travelled)

MIDHUN PRAMANICK ( Paul Science)

NEELAN (Amma)


NIHARIKA POPLI( Rasan Priya)

PAYAL SETHI ( Leeches)

RAJESH JAMES (Naked Wheels)

SNIGDHA BANERJEE (Nuptial Memoirs)

SAURABH SACHDEVA (Gul)

VAISHNAVI SUNDER(Unearthing the  Treasures of Ariyalur)


ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയ്ക്ക് ഇന്ന് (ജൂണ്‍ 14) തിരശീല വീഴും


തലസ്ഥാന നഗരിയില്‍ അഞ്ചുനാള്‍ കാഴ്ചയുടെ ഉത്സവമൊരുക്കിയ ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും. വൈകിട്ട് ആറിന് കൈരളി തിയേറ്ററില്‍ നടക്കുന്ന സമാപന ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സാംസ്‌കാരികമന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റ്റി.രാജീവ്‌നാഥ്, സെക്രട്ടറി സി.ആര്‍.രാജ്‌മോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പുരസ്‌കാരം നേടിയ ചിത്രങ്ങള്‍ ചടങ്ങിനുശേഷം പ്രദര്‍ശിപ്പിക്കും.

മികച്ച ലോങ് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും, മികച്ച ഹ്രസ്വചിത്രത്തിനും ഷോര്‍ട്ട് ഫിക്ഷനും അന്‍പതിനായിരം രൂപ വീതവും മികച്ച അനിമേഷന്‍ ചിത്രം, സംഗീത വീഡിയോ എന്നിവയ്ക്ക് 25,000 രൂപ വീതവും മികച്ച ക്യാംപസ് ചിത്രത്തിനും ഛായാഗ്രാഹകനും 10,000 രൂപ വീതവുമാണ് പുരസ്‌കാരം. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു. മോഹനന്‍, പ്രശസ്ത ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയും ചലച്ചിത്രനിരൂപകയുമായ ബാര്‍ബറ ലോറി, ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായിക നിഷിത ജെയിന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍. സംവിധായകനും തിരക്കഥാകൃത്തുമായ കമല്‍ സ്വരൂപ്, പ്രമുഖ സംവിധായകന്‍ ഹെന്റി ഹ്യൂഗ്‌സ്, സംവിധായകനും എഡിറ്ററുമായ വിനോദ് സുകുമാരന്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഫിക്ഷന്‍ വിഭാഗത്തിലെ ജൂറി.

വൈല്‍ഡ്‌ലൈഫ് ആയിരുന്നു ഇത്തവണത്തെ മേളയുടെ പ്രമേയം. നരേഷ് ബേഡി, ശേഖര്‍ ദത്താത്രി, പ്രവീണ്‍ സിംഗ്, സന്ദേശ് കടൂര്‍, സുരേഷ് ഇളമണ്‍ തുടങ്ങിയ ഇന്ത്യയിലെ മികച്ച വൈല്‍ഡ് ലൈഫ് ഡോക്യുമെന്ററി സംവിധായകരുടെ ചിത്രങ്ങള്‍ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. മറാഠി സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണി, വിവേക് ഖജാരിയ, വൈല്‍ഡ് ലൈഫ് ഹ്രസ്വചിത്രരംഗത്തെ പ്രമുഖരായ ശേഖര്‍ ദത്താത്രി, സന്ദേഷ് കടൂര്‍, സുരേഷ് ഇളമണ്‍ തുടങ്ങിയവരുടെ സാന്നിധ്യവും മേളയുടെ മാറ്റുകൂട്ടി.

വിവിധ വിഭാഗങ്ങളിലായി 204 ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. മത്സരത്തിന് ആറ് വിഭാഗങ്ങളിലായി 81 ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തില്‍ എട്ടും ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ 19 ഉം ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ 30 ഉം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. മ്യൂസിക് വീഡിയോ വിഭാഗത്തില്‍ 14 ഉം ക്യാമ്പസ് ഫിലിം വിഭാഗത്തില്‍ നാലും അനിമേഷന്‍ വിഭാഗത്തില്‍ ആറ് ചിത്രങ്ങളും മത്സരത്തിന് ഉണ്ടായിരുന്നു.

ഫോക്കസ് വിഭാഗത്തില്‍ 40 ഡോക്യുമെന്ററികള്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തി. പ്രശസ്ത മണിപ്പുരി സംവിധായകന്‍ അരിബാം ശ്യാം ശര്‍മയുടെ ചിത്രങ്ങള്‍ റിട്രോസ്‌പെക്റ്റീവ് വിഭാഗത്തെ കൂടുതല്‍ ആകര്‍ഷകമാക്കി. ചൈനീസ് സംവിധായകനായ വാങ് ബിങ്, കശ്മീരി സംവിധായകന്‍ സഞ്ജയ് കാക്ക് എന്നിവരുടെ ചിത്രങ്ങളാണ് ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുളള ഹ്രസ്വചിത്രങ്ങള്‍, പ്രമുഖ മറാത്തി സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണി ക്യുറേറ്റ് ചെയ്ത ബീജ്, ലോകത്തിലെ ഏറ്റവും മികച്ച പരീക്ഷണ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒബഹൗസന്‍ മേളയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജര്‍മന്‍ ചിത്രങ്ങള്‍ എന്നിവയും മേളയെ ആകര്‍ഷകമാക്കി മാറ്റി. വാങ് ബിങ്ങിന്റെ ക്രൂഡ് ഓയില്‍ എന്ന ചിത്രം വീഡിയോ ഇന്‍സ്റ്റലേഷനായി ഫെസ്റ്റിവല്‍ കോംപ്ലക്‌സില്‍ കൈരളി തീയറ്ററിന് മുന്‍വശം പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചത് വേറിട്ട അനുഭവമായി.

'അതിജീവിച്ചത് വൈകാരിക വെല്ലുവിളികളെ' - സംവിധായകര്‍


ഒന്‍പതാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയുടെ രണ്ടാംദിവസം  സേവിങ് ദ സേവിയറുടെ സംവിധായകന്‍ ജലാലുദീന്‍ ബാബ, ഐ ആം ബോണിയുടെ സംവിധായകന്‍ സൗരവ് കാന്തി ദത്ത, 18 ഫീറ്റിന്റെ സംവിധായകന്‍ രജ്ഞിത് കുഴൂര്‍, കാലിയ ദ ലോസ്റ്റ് ഗിബണിന്റെ സംവിധായകരായ നിഖില്‍ വിര്‍ദി, നിത്യെ സൂദ്, എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

ആശയം ചലച്ചിത്രമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതുവരെ സംവിധായകര്‍ നേരിടുന്ന വൈകാരിക വെല്ലുവിളികള്‍ വലുതാണെന്ന് സംവിധായകര്‍ അഭിപ്രായപ്പെട്ടു. പ്രകൃതിയും പാര്‍ശ്വവത്കരിക്കപ്പെട്ടവരും വിഷയമാകുന്ന ചിത്രങ്ങള്‍ പ്രേക്ഷകരേയും ഏറെ സ്വാധീനിക്കുന്നുണ്ട്.

ഭൂമിയിലെ സ്വര്‍ഗമെന്ന് വിളിക്കപ്പെടുന്ന കാശ്മീരില്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന വൂളാര്‍ തടാകത്തില്‍നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ വിറ്റു ജീവിക്കുന്ന ബില്ല എന്ന കുട്ടിയുടെ ജീവിതമാണ് ജലാലുദ്ദീന്‍ ബാബയുടെ സേവിങ് ദ സേവിയര്‍ എന്ന ഡോക്യുമെന്ററി.  ജലാലുദ്ദീന് ചിത്രീകരണത്തിനിടെ പ്രകൃതിക്ഷോഭമുള്‍പ്പെടെ നിരവധി തടസ്സങ്ങള്‍ തരണം ചെയ്യേണ്ടിവന്നു. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ എന്തുതന്നെ ആയാലും മനുഷ്യനേയും പ്രകൃതിയേയും നിലനിര്‍ത്തേണ്ടതാണ് ആത്യന്തികമായ ആവശ്യമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വംശനാശം നേരിടുന്ന ഇന്ത്യന്‍ ആള്‍ക്കുരങ്ങ് ഹൂ ലോക്ക് ഗിബണിനെക്കുറിച്ചുള്ളതാണ് നിഖില്‍ വിര്‍ദിയുടേയും നിത്യെ സൂദിന്റെയും കാലിയ എന്ന ചിത്രം. കൂട്ടത്തിലുള്ള കുരങ്ങുകളെ കണ്ടെത്താന്‍ കഴിയാതെ മനുഷ്യര്‍ക്കിടയില്‍ അഭയം തേടിയ  കാലിയയെയാണ് ഇവര്‍ ചിത്രീകരിച്ചത്. എന്നാല്‍ മറ്റു കുരങ്ങുകള്‍ക്കുണ്ടായ അതേ ദുരന്തംതന്നെ കാലിയയേയും പിന്നീട് വേട്ടയാടിയത് സംവിധായകര്‍ക്ക് നൊമ്പരമായി.
ഐ ആം ബോണി, 18 ഫീറ്റ് തുടങ്ങിയ ചിത്രങ്ങള്‍ പറയുന്നത് മുഖ്യധാരയ്ക്കു പുറത്തുള്ളവരുടെ പ്രശ്‌നങ്ങളാണ്. ദളിതരോടുള്ള സമൂഹത്തിന്റെ മനോഭാവം തങ്ങളുടെ സംഗീതത്തെ മുന്‍നിരയില്‍ എത്തിക്കുന്നതിന് തടസങ്ങള്‍ സൃഷ്ടിക്കുന്ന കഥ പറയുകയാണ് 18 ഫീറ്റ്. കരിന്തലക്കൂട്ടം എന്ന പ്രമുഖ ബാന്‍ഡിലെ അംഗങ്ങള്‍ക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളാണ് സംവിധായകന്‍ രഞ്ജിത് കുഴൂര്‍ സമൂഹശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. എട്ടുവര്‍ഷത്തിനിടെ പലതവണയായാണ് രഞ്ജിത് ഇവരുടെ ജീവിതം പകര്‍ത്തിയത്.

ഭിന്നലിംഗക്കാരോട് അസഹിഷ്ണുത പുലര്‍ത്തുന്ന സമൂഹത്തില്‍ ഒരു കായികതാരത്തിന് നേരിടേണ്ടിവരുന്ന വെല്ലുവിളികളാണ് ഐ ആം ബോണി. ലിംഗഭേദങ്ങള്‍ക്കിടയില്‍ ബോണിക്ക്  തന്റെ അസ്തിത്വം നഷ്ടപ്പെടുകയും കായിക ജീവിതംതന്നെ അവസാനിപ്പിക്കേണ്ടിവരുകയും ചെയ്യുന്നു. അതിജീവനത്തിനായി ഇന്നും സമൂഹത്തോട് മല്ലിടുകയാണ് തങ്ങളുടെ സുഹൃത്ത് കൂടിയായ ബോണിയെന്ന് സംവിധായകരില്‍ ഒരാളായ സൗരവ് കാന്തി ദത്ത പറഞ്ഞു.

ആശയങ്ങളെ അവയുടെ തീവ്രതചോരാതെ ഉള്‍ക്കൊള്ളുന്ന, മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്പിക്കുന്ന ആസ്വാദക സമൂഹത്തെ കേരളത്തില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മാധ്യമസംവാദത്തില്‍ പങ്കെടുത്ത സംവിധായകര്‍ പറഞ്ഞു.

Documentaries show the fiery sides of reality media try to cover up: Sanjay Kak



The period of emergency marked the elemental growth of documentaries in India said renowned documentary filmmaker Sanjay Kak. He was In Conversation with Amrit Gangar as part of the Ninth International Documentary and Short Film Festival here at Nila theatre on Monday. 

“The emergency had given the impetus for the growth of Indian documentaries. It was after 90’s that the growth has witnessed a further escalation and the aggression of the people becomes more naked. This was accompanied by the advent of mass media, in fact, corporate media. Documentaries dwelled more on its fierce side of showing the realities these media tried to cover up”, said him.

Indian documentaries are of per formative nature. They are not made for television or multiplexes. The space that it has created gave way for discussion, which was exciting. 

 “It is true that it has no monetizing relationship with spectators. But it has created an engaging space for conversation. This is, I think, the most powerful part of documentaries”, said Sanjay Kak.

Sanjay Kak is an independent documentary filmmaker whose recent works reflects on ecology, alternatives, and resistance politics. His six films were shown in the category of Filmmaker in Focus of the IDSFFK. 

Stressing importance of ecological conservation through films is the need of the time


The conflicting reality of ecological conservation has become the talking point of the press meet at the fourth day of the Ninth International Documentary and Short Film Festival. The directors who present during the press meet said that the filmmakers should stress the importance of ecological conservation through their films. The directors of the movie ‘Kalia; the Lost Gibbon’, Nikhil Virde and Nitye Sood said that the motive behind the film was to bring their aim of “create, connect, and conserve” to a large canvas. The movie told the story of Kalia; a Western Hoolock Gibbon in the Northeast India. The Hoolock Gibbon faces the threat of population plunge due to extensive poaching in the area. Through the film, the duo tried once against to bring the importance of conserving the species and preserving its rapidly declining territory.
Jalal-ud-din Baba’s ‘Saving the Saviour’ tells about the story of small boy Billa’s efforts to protect the Wular Lake. The kid who had lost his father at his early age had been scavenging the Lake for plastic trashes and other items that could be sold at the local scrap yard. Baba said that the contribution of these trash pickers in conserving a Lake or our environment is less discussed. “I took Billa as my central theme after I found that what he is doing to the society is far more important to conservation activities and I want to highlight it”, said the director.
Renjith Kuzhoor, who directed the long documentary 18 feet, said that the voices of the dalits are either muffled or less heard in the society. The film tells the story of the indigenous band ‘Karinthalakkoottam’ who had given a revival and made popular the music of the marginalized. He brings the people of his own village to a wider platform with the realization that their voices no longer remain to be unheard.
Directors Sourabh Kanti Dutta and Kareem Meppadi were also present in the press meet.

Documenting the peculiar naming ritual of a Karnataka tribe


The smile that appears on your face when you hear for the first time the persons with names like Bullet, Japan, Google, Commission, Sub Inspector and Bullet Rani would go for no change all the while watching the documentary, Name/Place/Animal/ Thing directed by Nitin R, telling the lives of these people.

The documentary tells about a tribal community in a remotest village of Karnataka following their age-old tradition of naming their kids with strange, interesting names. Many changes had swept the village all these years, the villagers, however, are still reluctant to change their peculiar naming ritual.

They name their newborns on whim. If it was the name of the mountains and rivers that interested them earlier, for the past decade or more they are interested in giving names of the most sophisticated things that is worth interest to them.

Nitin, who assisted Malayalam director Ranjit in his five films and an aspiring filmmaker, says that the curious belief behind the naming tradition of the community led to him to travel to the village of Bidadi. There he met the villagers with interesting names. This is his debut work and took three years to complete the research and shoot of the film.

A lanky, shy youth, Nitin is no new to films. His mother, Bhagyalekshmi, has given the first sort of inspiration to take up film as his career and had lend the support to make this documentary. But Nitin is more polite in saying that the pain and hardship of a filmmaker is the same even if you come from a background having many connections with the film industry. He struggled like any other newcomer to fund the film. "I even have to take a job at a call centre in Bengaluru to finance the documentary. I have shot the film in three years and took many months to complete the post-production", says him.

The inquisitive instinct of learning the nuances of film-making, Nitin tried hand at editing and giving sound to the film.

The documentary has no narration. When asked about this, Nitin said that this was a deliberate move as the narration part would have killed the smooth flow. "I was very clear about of not using narration. I let the villagers talk before the camera. That has added the curious element to the film", he said.

Nitin is all set to join the Film and Television Institute of India (FTII) for a three year course in Sound Designing as he has topped this year's entrance test.

IN CONVERSATION WITH -SANJAY KAK AND AMRIT GANGER (13/06/16)

SANJAY KAK with AMRIT GANGER






സെല്ലുലോയ്ഡ് മാന്‍ ഇന്ന് 'സ്‌ക്രീനില്‍'


നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രഥമ ചെയര്‍മാനുമായിരുന്നു പരമേശ് കൃഷ്ണന്‍ നായര്‍ എന്ന മലയാളിയുടെ ജീവിതം ഇന്ന് പ്രദര്‍ശിപ്പിക്കപ്പെടും. അദ്ദേഹത്തിന്റെ ജീവിത കഥ പറയുന്ന സെല്ലുലോയ്ഡ് മാന്‍ ഹോമേജ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രമുഖ നിര്‍മ്മാതാവും സംവിധായകനുമായ ശിവേന്ദ്രസിങ് ദുന്‍ഗാര്‍പുരാണ് നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ സ്ഥാപകനായ പി.കെ. നായരുടെ ജീവിതകഥ പ്രദര്‍ശനത്തിനെത്തിച്ചത്.
വാണിജ്യസിനിമകളും ഡോക്യുമെന്ററികളുമായി 500 ലധികം ചിത്രങ്ങളുടെ സംവിധായകനാണ് ശിവേന്ദ്രസിങ് ദുന്‍ഗാര്‍പുര്‍. ഇന്ത്യന്‍ സിനിമയുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനായി 2014 ല്‍ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനും ഇദ്ദേഹം സ്ഥാപിച്ചു. ലോകത്തെ വിവിധ ചലചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സെല്ലുലോയ്ഡ് മാന്‍ ദേശീയ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
വിസ്മൃതിയിലാകുമായിരുന്ന ആയിരക്കണക്കിനു സിനിമകളുടെ അവശേഷിച്ചിട്ടുള്ള ഏക പ്രിന്റുകള്‍ കണ്ടെത്തി വരും തലമുറയ്ക്കായി ആര്‍ക്കൈവ്‌സില്‍ ശേഖരിച്ച ആളാണ് പി.കെ.നായര്‍. ദാദാസാഹേബ് ഫാല്‍ക്കെയുടെ രാജാ ഹരിശ്ചന്ദ്ര, കാളിയമര്‍ദ്ദന്‍, എസ്.എസ്. വാസന്റെ ചന്ദ്രലേഖ, ഉദയ് ശങ്കറുടെ കല്‍പന തുടങ്ങിയ ചിത്രങ്ങള്‍ വീണ്ടെടുത്ത് സംരക്ഷിച്ചത് പി.കെ.നായരാണ്. 1991 ല്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്സില്‍ നിന്ന് വിരമിക്കുമ്പോള്‍ പന്ത്രണ്ടായിരം പഴയ ചിത്രങ്ങളാണ് പി.കെ.നായര്‍ കണ്ടെത്തി സൂക്ഷിച്ചിരുന്നത്. ഇതില്‍ എണ്ണായിരത്തിലധികവും ഇന്ത്യന്‍ സിനിമകളായിരുന്നു.
ചെറുപ്പകാലം മുതല്‍ക്കേ സിനിമയോട് താത്പര്യം തോന്നിയ പി.കെ. നായര്‍ കേരളാ സര്‍വകലശാലയില്‍ നിന്നും ബിരുദം സ്വന്തമാക്കിയ ശേഷം 1953 ല്‍ ബോംബെയിലേക്ക് ചേക്കേറി. സിനിമയെ കൂടുതല്‍ അടുത്തറിയുകയായിരുന്നു ലക്ഷ്യം. ഇതിനായി പല പ്രമുഖ സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. 1961 ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗവേഷണ സഹായിയായി ചേര്‍ന്നു. പിന്നീട് പഴയകാല ചിത്രങ്ങളുടെ സംരക്ഷണത്തെ കുറിച്ചുള്ള ആലോചനകള്‍ നടന്നു. ഒപ്പം പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭാഗമായി നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടത്തി. പി.കെ.നായരുടെ പരിശ്രമ ഫലമായി 1964 ല്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ സ്ഥാപിതമായി. 2016 മാര്‍ച്ച് നാലിന് ലോകത്തോട് വിടപറഞ്ഞ അദ്ദേഹത്തിന്റെ സിനിമയ്ക്ക് പുറത്തുള്ള സിനിമാജീവിതവും പ്രവര്‍ത്തനങ്ങളുമാണ് സെല്ലുലോയ്ഡ് മാന്‍.




മേളയുടെ അവസാനദിനം (ജൂണ്‍ 14) മത്സരവിഭാഗത്തില്‍ നാല് ചിത്രങ്ങള്‍


ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ അവസാനദിനത്തില്‍ (ജൂണ്‍ 14) നാല് ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ സിദ്ധാര്‍ത്ഥ് ചൗഹാന്റെ പാപ, തരുണ്‍ ഡുഡേജയുടെ ലിസണര്‍, വേദിക കൃതിയുടെ ഡൊണേറ്റഡ് ലൈഫ് എന്നിവയും പുഷ്പ റാവട്ടിന്റെ ദ ടേണ്‍ എന്ന ലോങ് ഡോക്യുമെന്ററിയുമാണ് പ്രദര്‍ശനത്തിനുള്ളത്.
മത്സരവിഭാഗത്തിനു പുറമേ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ ഇന്നത്തെ (ജൂണ്‍ 14) പ്രധാന ആകര്‍ഷണം ഒബഹൗസന്‍ പാക്കേജും ക്വേ ബ്രദേഴ്‌സിന്റെ 35 എം.എം എന്ന ഹ്രസ്വചിത്രങ്ങളുടെ പാക്കേജുമാണ്. റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രശസ്ത സംവിധായകന്‍ അരിബാം ശ്യാം ശര്‍മ്മയുടെ  യെല്‍ഹൗ ജെഗോയ് എന്ന ചിത്രവും ഇന്ന് പ്രദര്‍ശനത്തിനുണ്ട്.                                                        
ലോകത്തിലെ ഏറ്റവും മികച്ച പരീക്ഷണ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒബഹൗസന്‍ മേളയില്‍ നിന്ന് തിരഞ്ഞെടുത്ത അഞ്ച് ചിത്രങ്ങളാണ് ഒബഹൗസന്‍ പാക്കേജില്‍ പ്രദര്‍ശിപ്പിക്കുന്നത്. സാന ഇനാരി സംവിധാനം ചെയ്ത ചിമ്പാന്‍സി, സൂസന്‍ സ്റ്റെന്‍മയുടെ ആന്‍ ടണ്‍ കോന്‍, ഡേവിഡ് ജന്‍സണ്‍ സംവിധാനം ചെയ്ത ദാവീദ്, അലക്‌സ് ജെര്‍ബല്‍ട്ടിന്റെ ഷിഫ്റ്റ്, ഈവ കൊന്നെമാന്റെ ദ ഒഫന്‍ബെയര്‍ ജെഹിമ്‌നിസ് എന്നിവയാണ് ഒബഹൗസന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഡിജിറ്റല്‍ പ്രകൃതിദൃശ്യങ്ങളെയും ചലനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഹ്രസ്വചിത്രമാണ് ചിമ്പാന്‍സി. ഒരു പരീക്ഷണാത്മക ചിത്രമാണ് ആന്‍ ടണ്‍ കോന്‍. ദാവീദ് എന്ന ചിത്രം പിതാവിന്റെ ബലാത്കാരത്തില്‍നിന്നും രക്ഷപ്പെട്ട് വിദൂരമായൊരു സ്ഥലത്ത് ചെന്നായ്ക്കളുടെ ഇടയില്‍ കഴിയുന്ന കുട്ടിയുടെ കഥ പറയുന്നു. ഷിഫ്റ്റ് ഒരു കുടുംബത്തിന്റെ ഛായാചിത്രമാണ്. കഥാപാത്രം ഇല്ലാതെ ഒരു സ്ഥലത്തെക്കുറിച്ച് പറയുന്ന ചിത്രമാണ് ദ ഒഫന്‍ബെയര്‍ ജെഹൈമ്‌നിസ്.
ക്വേ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന സ്റ്റീഫന്‍ ക്വേയും ടിമോത്തി ക്വേയും എണ്‍പതുകള്‍ക്കുശേഷം  അനിമേഷന്‍ ചലച്ചിത്രമേഖലയിലെ അറിയപ്പെടുന്ന സാന്നിദ്ധ്യമാണ്. ക്വേ ബ്രദേഴ്‌സ് 35 എം.എം എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക പാക്കേജില്‍ ഇവരുടെ അഞ്ച് ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ ക്യൂറേറ്റ് ചെയ്ത ചിത്രങ്ങളാണ് ഇവ.  
അനമോര്‍ഫിസ്, ഇന്‍ ആബ്‌സെന്‍ഷ്യ, റിഹേഴ്‌സല്‍സ് ഫോര്‍ എക്സ്റ്റിന്റ് അനാട്ടമീസ്, സ്ട്രീറ്റ് ഓഫ് ക്രൊക്കഡൈല്‍സ്, ദ കോംബ് എന്നിങ്ങനെ 1986 നും 2000നും ഇടയ്ക്ക് നിര്‍മ്മിച്ച ചിത്രങ്ങളാണ് അവ. 14 മുതല്‍ 20 മിനിറ്റ് വരെയാണ് ദൈര്‍ഘ്യം. കൂടാതെ ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ക്വേ ബ്രദേഴ്‌സിന്റെ അനിമേഷന്‍ സ്റ്റുഡിയോ പ്രമേയമാക്കിയ ക്വേ എന്ന എട്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രവും ഈ പാക്കേജില്‍ പ്രദര്‍ശിപ്പിക്കും.
മണിപ്പൂര്‍ താഴ്‌വരയിലെ ജനങ്ങള്‍ ആഘോഷിക്കുന്ന പ്രപഞ്ചം എന്ന സങ്കല്പത്തിലൂന്നിയ വാര്‍ഷിക ആചാരത്തെക്കുറിച്ചുള്ള അന്വേഷണമാണ് റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന അരിബാം ശ്യാം ശര്‍മ്മയുടെ യെല്‍ഹൗ ജഗോയ് എന്ന ചിത്രം.


9th IDSFFK RANDOM MOMENTS (13/06/12)