9th IDSFFK BLOG

(Maintained by IDSFFK Media Cell)

Tuesday 14 June 2016

ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള: മത്സരവിഭാഗത്തില്‍ കൂടുതല്‍ അന്തര്‍ദേശീയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണം-സ്പീക്കര്‍


കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ കൂടുതല്‍ അന്തര്‍ദേശീയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. മേളയിലെ വന്‍ ജനപങ്കാളിത്തം നമ്മുടെ സാംസ്‌കാരിക നിലവാരത്തിന്റെ ഉയര്‍ച്ചയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്‍പതാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേളയിലെ വിവിധ വിഭാഗങ്ങളിലെ മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരവും അദ്ദേഹം വിതരണം ചെയ്തു.

വൈഡ് റിലീസ് ചെയ്യുന്നത് ഗ്രാമങ്ങളിലേക്ക് കൂടുതല്‍ ചലച്ചിത്രങ്ങള്‍ എത്തുന്നതിന് സഹായിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അഭിപ്രായപ്പെട്ടു. ലോകമെമ്പാടും ഈ മേഖലയില്‍ നടക്കുന്ന നൂതനമാറ്റങ്ങള്‍ പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഡോക്യുമെന്ററികളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും വിവിധ ദേശങ്ങളിലെ കാഴ്ചകളാണ് തിരശ്ശീലയില്‍ പ്രേക്ഷകര്‍ കണ്ടതെന്നും മനുഷ്യരുടെയും പരിസ്ഥിതിയുടെയും വന്യജീവികളുടെയുമൊക്കെ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും തൊട്ടറിയാനുള്ള അവസരമാണ് ഇത്തരം മേളകള്‍ നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പ്രബുദ്ധമായ പ്രേക്ഷകസംസ്‌കാരത്തിന് കരുത്തേകാന്‍ ഈ മേളയ്ക്കു കഴിഞ്ഞുവെന്നത് സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു.

സമാപനച്ചടങ്ങില്‍ സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്ജ്, ജൂറി അംഗങ്ങളായ കമല്‍ സ്വരൂപ്, കെ.യു. മോഹനന്‍, വിനോദ് സുകുമാരന്‍, ബാര്‍ബറ ലോറെ, നിഷിത ജെയിന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ്‌നാഥ്, സെക്രട്ടറി സി.ആര്‍. രാജ്‌മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിനുശേഷം പുരസ്‌കാരം നേടിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്‌കാരം കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്‌സിലെ അജയ് ആന്റണി ആലുങ്കല്‍ സംവിധാനം ചെയ്ത തിലക് സ്വന്തമാക്കി. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്‌കാരം കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്‌സിലെ അജയ് ആന്റണി ആലുങ്കല്‍ സംവിധാനം ചെയ്ത തിലക് സ്വന്തമാക്കി. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം അഭിജിത് കൃഷ്ണ സംവിധാനം ചെയ്ത യൂഫോറിയ സ്വന്തമാക്കി. മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ ചിത്രത്തിനുള്ള അമ്പതിനായിരും രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സിദ്ധാര്‍ത്ഥ് ചൗഹാന്‍ സംവിധാനം ചെയ്ത പാപ നേടി. ഷോര്‍ട്ട് ഫിലിം വിഭാഗത്തിലെ പ്രത്യേക ജൂറി പരാമര്‍ശത്തിന് ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്ത ദര്‍ബേഗുജേയും ജുങ് ഹ്യുങ് കിം സംവിധാനം ചെയ്ത ഡാഡി ഗ്രാന്‍ഡ്പാ ആന്‍ഡ് മൈ ലേഡിയും അര്‍ഹമായി.

മികച്ച ലോങ് ഡോക്യുമെന്ററിയായി ചന്ദ്രശേഖര്‍ റെഡ്ഢി സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച കല്ക്കരിപ്പാടങ്ങളിലെ തൊഴിലാളികളുടെ കഥപറഞ്ഞ ഫയര്‍ ഫളൈസ് ഇന്‍ ദ ആബിസ് അര്‍ഹമായി. മികച്ച ഹ്രസ്വ ഡോക്യുമെന്ററിയായി ബിജു ടോപോ സംവിധാനം ചെയ്ത ഹണ്ട് അര്‍ഹമായപ്പോള്‍ മികച്ച ഛായാഗ്രാഹകനുള്ള പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരത്തിന് സ്ലീപിങ് സിറ്റീസിന്റെ ഛായാഗ്രാഹകരായ ഷൗനക് സെന്നും സലീംഖാനും നേടി. ലോങ് ഡോക്യുമെന്ററി വിഭാഗത്തിന് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിന് അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

ലോങ് ഡോക്യുമെന്ററി വിഭാഗത്തിലെ പ്രത്യേക ജൂറി പുരസ്‌കാരത്തിന് സ്റ്റാന്‍സിന്‍ ഡോര്‍ജെ സംവിധാനം ചെയ്ത ഷെപ്പേഡ്‌സ് ഓഫ് ദ ഗ്ലേസിയേഴ്‌സും ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിലെ പ്രത്യേക ജൂറി പരാമര്‍ശത്തിന് ഹാര്‍ദിക് മെഹ്ത സംവിധാനം ചെയ്ത ഫെയ്മസ് ഇന്‍ അഹമ്മദാബാദും അര്‍ഹമായി.

PHOTOS : 9th IDSFFK AWARD WINNERS

BEST CAMPUS FILM- TILAK,
(DIRECTED BY AJI ANTONY ALUNKEL)

BEST ANIMATION FILM- EUPHORIA
(DIRECTED BY ABHIJITH KRISHNAN)

BEST SHORT FICTION- PAPA
(DIRECTED BY SIDDHARTH CHAUHAN)

SPECIAL JURY MENTION (SHORT FICTION) - DARBE GUJE
(DIRECTED BY JISHNU SREEKANDAN)

BEST LONG DOCUMENTARY -FIREFLIES IN THE ABYSS
(DIRECTED BY CHANDRASEKHAR REDDY)

SHORT DOCUMENTARY - THE HUNT
(DIRECTED BY BIJU TOPPO)

SPECIAL JURY MENTION(LONG DOCUMENTARY)- SHEPHERDESS OF THE GLACIERS(DIRECTED BY STANZIN DORJAI)

SPECIAL JURY MENTION( SHORT DOCUMENTARY)- FAMOUS IN AHMEDABAD
(DIRECTED BY HARDIK MEHTA)

AWARD WINNERS WITH CHIEF GUESTS 

9th IDSFFK AWARDS


Awards for Short Fiction Category 

Best Campus Film 

Tilak (Rs,10,000 and Certificate of Merit)

Dir: Aji Antony Alunkel

Producer: K R Narayanan National Institute of Visual Science and Arts


Best Animation Film 

Euphoria (Rs 25,000  and Certificate of Merit)

Dir & Produced by Abhijith Krishnan


Best Short Fiction (Under 40 mts)

PAPA (Rs.50,000 and Certificate of Merit)

Dir & Produced by Siddharth Chauhan


Short Film- Special Jury Mention

Darbe Guje

Dir: Jishnu Sreekandan

Produced by Amit Dayanand 

Daddy, Grandpa & My Lady

Dir: Kim Jung Hyun

Produced by Satyajit Ray Film and Television Institute of India


Best Long Documentary (40 mts and above)

Fireflies in the Abyss (Rs 100000 and Certificate of Merit)

Dir: & Produced by  Chandrasekhar Reddy





Short Documentary (under 40 mts)

The Hunt (Rs 50,000 and Certificate of Merit)

Dir: & Produced by Biju Toppo

Produced by Rajiv Mehrotra


Best Cinematography 

Sleeping Cities (Rs 10,000 and and Certificate of Merit)

Shaunak Sen and Salim Khan


Special Jury Mention (Long Documentary)

Shepherdess of the Glaciers 

Dir: Stanzin Dorjai

Produced by Himalyan Film House


Famous in Ahmedabad (Short Documentary) 

Dir: Hardik Mehta

Produced by Akanksha Tewari and Arya Menon

ജീവിതം; മനുഷ്യന്റേതും മൃഗങ്ങളുടേതും


ഒന്‍പതാമത് ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ അവസാനദിനം ആസ്വാദകരെ തേടിയെത്തിയത് ജീവിതഗന്ധിയായ ഒരുപിടി ചിത്രങ്ങള്‍. സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുടെ മാനസികാവസ്ഥ വിവരിക്കുന്ന 23 ചിത്രങ്ങളാണ് അവസാനദിനത്തില്‍ പ്രദര്‍ശിപ്പിച്ചത്.  ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തിലെ മൂന്നുചിത്രങ്ങളും ലോങ് ഡോക്യുമെന്റി വിഭാഗത്തിലെ ഒരു ചിത്രവും ഉള്‍പ്പെടെ നാലു ചിത്രങ്ങള്‍ മത്സരവിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്.

ഒബഹൗസന്‍ പാക്കേജും ക്വേ ബ്രദേഴ്‌സ് 35 എം.എം ചിത്രങ്ങളുടെ പാക്കേജും നിറഞ്ഞ തിയേറ്ററിലാണ് പ്രദശര്‍ിപ്പിക്കപ്പെട്ടത്. റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ അരിബാം ശ്യാം ശര്‍മ്മയുടെ യെല്‍ഹൗ ജഗോയ് എന്ന ചിത്രവും അവസാനദിനം പ്രദര്‍ശിപ്പിച്ചു.

ഹോമേജ് വിഭാഗത്തില്‍ പി.കെ. നായരുടെ ജീവിതകഥ പറഞ്ഞ സെല്ലുലോയ്ഡ്മാന്‍ ഇന്ത്യന്‍ സിനിമാചരിത്രത്തിന്റെ രേഖപ്പെടുത്തല്‍ കൂടിയായി. വിസ്മൃതിയിലാകുമായിരുന്ന ആയിരക്കണക്കിനു സിനിമകളുടെ അവശേഷിച്ചിട്ടുള്ള പ്രിന്റുകള്‍ കണ്ടെത്തി  ശേഖരിച്ച പി.കെ. നായര്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ കാവലാള്‍ കൂടിയായിരുന്നു.  നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍കൂടിയായ പരമേശ് കൃഷ്ണന്‍ നായര്‍ എന്ന പി.കെ. നായരുടെ ജീവിതം  പകര്‍ത്തിയത് പ്രമുഖ നിര്‍മ്മാതാവും സംവിധായകനുമായ ശിവേന്ദ്രസിങ് ദുന്‍ഗാര്‍പുരാണ്.
ഫിലിം മേക്കര്‍ ഫോക്കസ് വിഭാഗത്തില്‍ വാങ് ബിങ്ങിന്റെ എലോണ്‍ എന്ന ചിത്രവും വൈല്‍ഡ് ലൈഫ് ഫോക്കസ് വിഭാഗത്തില്‍ ടൈഗേഴ്‌സ് റിവഞ്ച്, ഇന്ത്യാസ് വാണ്ടറിങ് ലയണ്‍സ് എന്നീ ചിത്രങ്ങളും അവസാനദിനം പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. ഗുജറാത്തിലെ ഗീര്‍ വനത്തിലെ സിംഹങ്ങളുടെ വ്യത്യസ്ഥമായ ജീവിതകഥ വരച്ചുകാട്ടുന്നതാണ് വാണ്ടറിങ് ലയണ്‍സ്. വന്യജീവിത ഡോക്യുമെന്ററി നിര്‍മാണത്തെ സംബന്ധിച്ചു നടന്ന പാനല്‍ ചര്‍ച്ചയില്‍ ശേഖര്‍ ദത്താത്രി, സന്ദേശ് കടൂര്‍, സുരേഷ് ഇളമണ്‍ എന്നിവര്‍ പങ്കെടുത്തു.



നിക്കോബാര്‍ മുതല്‍ മണ്‍റോ തുരുത്ത് വരെ


ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ അവസാന ദിവസം (ജൂണ്‍ 14) മീറ്റ് ദ ഡിറക്‌ടേഴ്‌സില്‍ ഒന്‍പതു സംവിധായകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കിട്ടു.

സുനാമി ദുരന്തഭൂമിയാക്കിയ നിക്കോബാര്‍ ദ്വീപുകളിലെ ജനത പിന്നീട് തങ്ങള്‍ക്ക് അപരിചിതമായ ജീവിതചര്യകളും ആഹാരശൈലിയുമായി പൊരുത്തപ്പെടാന്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന റിച്ചയുടെ നിക്കോബാര്‍ എ ലോങ്  വേ, ആഗോളതാപനം മരണത്തിലേക്ക് ആഴ്ത്തിക്കൊണ്ടിരിക്കുന്ന മണ്‍ട്രോതുരുത്ത് നിവാസികളെ ചിത്രീകരിച്ച ജലസമാധി എന്നിവ മേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തനത്തിനിടെ മണ്‍ട്രോ തുരുത്തിന്റെ ദാരുണാവസ്ഥയെപ്പറ്റിയറിഞ്ഞ ധനസുമോദ് ഇത് സമൂഹശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു പ്രദേശത്തെ ജനതയുടെ പരമ്പരാഗത ജീവിതശൈലികള്‍ മുന്‍നിര്‍ത്തിവേണം വികസന അജണ്ടകള്‍ രൂപീകരിക്കേണ്ടതെന്ന അഭിപ്രായമാണ് റിച്ചയ്ക്കുള്ളത്.

ശിഥിലമാക്കപ്പെടുന്ന കുടുംബങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന കൗമാരക്കാരായ ആണ്‍കുട്ടികളെയാണ് പുഷ്പാ റാവത്ത് 'ദ ടേണ്‍' എന്ന തന്റെ ഡോക്യുമെന്ററിക്ക് പ്രമേയമാക്കിയത്. അപകടകരമായ ജീവിതശൈലികളിലേക്ക് എത്തപ്പെടുന്ന ഇവര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ അമിതമായി ആഗ്രഹിക്കുന്നുണ്ടെന്ന് ചിത്രീകരണത്തിനിടെ  മനസിലായതായി പുഷ്പ പറയുന്നു.


പതിമൂന്ന് മിനുട്ടില്‍ കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് ലിസണര്‍. തന്റെതന്നെ അനുഭവങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വരുണ്‍ ഡുഡേജ ലിസണര്‍ തയ്യാറാക്കിയത്. സമയവും പരിഗണനയുമാണ് സഹജീവികള്‍ക്കു നല്‍കാവുന്നതില്‍  ഏറ്റവും വിലപ്പെട്ടതെന്ന് ചിത്രം വ്യക്തമാക്കുന്നു. ദ മാന്‍ ഹു ഡ്വാര്‍ഫ്ഡ്് ദ മൗണ്ടന്‍സ്, ചിപ്‌കോ മൂവ്‌മെന്റിന് മുന്നില്‍ പ്രവര്‍ത്തിച്ച ചാന്ദി പ്രസാദ് ഭട്ടിന്റെ ജീവിതമാണ്. ആരാലും അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത ഇദ്ദേഹത്തെ ചിത്രീകരിക്കാനുള്ള അനുവാദം രുചി ശ്രീവാസ്തവയും സുമിത് ഖന്നയും നേടിയെടുത്തത് ഏറെ ശ്രമപ്പെട്ടാണ്.

ധനസുമോദ് (ജലസമാധി), ക്രിസ്‌റ്റോ ടോമി (കാമുകി), പ്രദീപ് ഭട്ടാചാര്യ (ദ വേവ്‌സ്), ശുഭദീപ്ത ബിശ്വാസ്, അരിജിത് മിശ്ര (ദ സോങ് ഓഫ് മാര്‍ഗരറ്റ്‌സ് ഹോപ്), വരുണ്‍ ഡുഡേജ (ലിസണര്‍), പുഷ്പാ റാവത്ത് (ദ ടേണ്‍), വേദിക കൃതി (ഡോണേഴ്‌സ് ലൈഫ്), രുചി ശ്രീവാസ്തവ, സുമിത് ഖന്ന (ദ മാന്‍ ഹു ഡ്വാര്‍ഫ്ഡ് ദ മൗണ്ടന്‍സ്), റിച്ച ഹാഷിം (നിക്കോബാര്‍ എ ലോങ് വേ), സിദ്ധാര്‍ത്ഥ ചൗഹാന്‍ (പാപ) എന്നിവരാണ് മീറ്റ് ദ ഡിറക്‌ടേഴ്‌സില്‍ പങ്കെടുത്തത്.


ഡോക്യുമെന്ററികള്‍ ക്ഷമ പരീക്ഷിക്കുന്നതാകരുത് : ശേഖര്‍ ദത്താത്രി


ഡോക്യുമെന്ററികള്‍ പ്രേക്ഷകന്റെ  ക്ഷമയെ പരീക്ഷിക്കുന്നതാകരുതെന്ന് പ്രമുഖ സംവിധായകന്‍ ശേഖര്‍ ദത്താത്രി. അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രമേളയുടെ ഭാഗമായി നിള തീയേറ്ററില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ രംഗമാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയും പ്രകൃതിസിനിമാ നിര്‍മ്മാണവും. വരുമാനം പ്രതീക്ഷിച്ച് ഈ രംഗത്തേക്ക് കടന്നുവരാന്‍ കഴിയില്ല. വളരെ ശ്രമകരവും ക്ഷമ വേണ്ടതുമായ ഈ രംഗം ഒരു ജോലിയായി സ്വീകരിക്കുന്നവര്‍ പ്രകൃതിപഠനത്തില്‍ താല്പര്യം നിറഞ്ഞവരാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രകൃതിയെ മനസ്സിലാക്കുകയും അതിന്റെ നിയമവും ചലനവും അറിയാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ മികച്ച വന്യജീവിസിനിമാ സംവിധായകനാകാന്‍ കഴിയൂ എന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സംവിധായകന്‍ സന്ദേശ് കടൂര്‍ പറഞ്ഞു. ഈ രംഗത്ത് നിലനില്‍ക്കാന്‍ വളരെയേറെ ഗവേഷണം ആവശ്യമാണെന്നും ജോലിക്ക് വേണ്ടിവരുന്ന ഉപകരണങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വരുംതലമുറയ്ക്കായി പ്രകൃതിപഠനത്തിന്റെ കാഴ്ചകളും പ്രാധാന്യവും മനസ്സിലാക്കികൊടുക്കുവാനാണ് തന്റെ ശ്രമമെന്ന് ചര്‍ച്ചയില്‍  സംവിധായകന്‍ സുരേഷ് ഇളമണ്‍ പറഞ്ഞു. ജൈവസമ്പത്ത് സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. അതിലേക്ക് വെളിച്ചം വീശുന്നതാകണം ഇത്തരത്തിലുള്ള സിനിമകള്‍. വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ തങ്ങളുടെ ധാര്‍മ്മികത ഈ രംഗത്ത് പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

PANEL DISCUSSION - WILD LIFE DOCUMENTARY FILM MAKING

PANEL DISCUSSION - WILD LIFE DOCUMENTARY FILM MAKING

SPEAKERS(from the left):-    SANDESH KADUR,SHEKAR DATTATRI, SURESH ELAMON,
ANAND VARADARAJAN( Moderator)