9th IDSFFK BLOG

(Maintained by IDSFFK Media Cell)

Sunday 12 June 2016

വാങ് ബിങ്ങിന്റെ ക്രൂഡ് ഓയിലുമായി വീഡിയോ ഇൻസ്റ്റലേഷൻ


ഒൻപതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിലെ ഏറ്റവും ദൈർഘ്യമേറിയ വാങ് ബിങ്ങ് ചിത്രം ക്രൂഡ് ഓയിലിന്റെ പ്രദർശനവുമായി വീഡിയോ ഇൻസ്റ്റലേഷന് തുടക്കമായി. കൈരളി തിയേറ്റർ കോംപ്ലക്‌സിനുള്ളിൽ തയ്യാറാക്കിയിട്ടുള്ള പ്രത്യേക വേദിയിലാണ് ക്രൂഡ് ഓയിൽ പ്രദർശിപ്പിക്കുന്നത്. ഇത്തവണ ഫിലിം മേക്കർ ഇൻ ഫോക്കസ് വിഭാഗത്തിൽ പ്രദർശനത്തിനെത്തിയ ചിത്രം എണ്ണപ്പാടങ്ങളിലെ തൊഴിലാളികളുടെ ജീവിതകഥയാണ് പങ്കുവെയ്ക്കുന്നത്. ആദ്യമായാണ് ഹ്രസ്വചലച്ചിത്ര മേളയിൽ വീഡിയോ ഇൻസ്റ്റലേഷൻ സംഘടിപ്പിക്കുന്നത്.
പരീക്ഷണാത്മക ചലച്ചിത്ര നിർമ്മാണമാണ് വാങ് ബിങ്ങിനെ മറ്റു സംവിധായകരിൽനിന്ന് വ്യത്യസ്തനാക്കുന്നത്. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏറെയും യാഥാർത്ഥ്യത്തിന്റെ സിനിമാരൂപങ്ങളാണ്. മറ്റാരും പരീക്ഷിക്കാത്ത രീതിയിൽ കഥയുടെ ആഖ്യാനരീതിയും ചിത്രീകരണവും നിർവ്വഹിക്കുക എന്നതാണ് വാങ് ബിങ്ങിന്റെ പ്രത്യേകത.
വീഡിയോ ഇൻസ്റ്റലേഷന്റെ ഉദ്ഘാടനം ചലച്ചിത്ര അക്കാഡമി ചെയർമാൻ ടി. രാജീവ് നാഥ് നിർവ്വഹിച്ചു. പരിപാടിയിൽ അക്കാഡമി സെക്രട്ടറി സി.ആർ. രാജ്‌മോഹൻ, ഫെസ്റ്റിവൽ പ്രോഗ്രാം മാനേജർ ദീപിക സുശീലൻ, പ്രോഗ്രാം മാനേജർ (പ്രോഗ്രാം) ബീന കലാം,ഫെസ്റ്റിവൽ അസിസ്റ്റന്റ് ജി.ആർ. ഷിജി എന്നിവർ പങ്കെടുത്തു.

No comments:

Post a Comment