9th IDSFFK BLOG

(Maintained by IDSFFK Media Cell)

Friday 10 June 2016

ഒൻപതാമത് മേളയിൽ ക്വേ ബ്രദേഴ്‌സിന്റെ മായാലോകം

ഒൻപതാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയിലെ മുഖ്യ ആകർഷണങ്ങളിലൊന്നാണ് വിഖ്യാത അമേരിക്കൻ അനിമേറ്റർമാരായ ക്വേ ബ്രദേഴ്‌സിന്റെ ഹ്രസ്വചിത്രങ്ങളുടെ പാക്കേജ്. സ്റ്റീഫൻ ക്വേയും ടിമോത്തി ക്വേയും എൺപതുകൾക്കുശേഷം  അനിമേഷൻ ചലച്ചിത്രമേഖലയിലെ അറിയപ്പെടുന്ന സാന്നിദ്ധ്യമാണ്. ക്വേ ബ്രദേഴ്‌സ് 35 എം.എം എന്ന് പേരിട്ടിരിക്കുന്ന പാക്കേജിൽ ഇവരുടെ അഞ്ച് ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സംവിധായകൻ ക്രിസ്റ്റഫർ നോളൻ ക്യൂറേറ്റ് ചെയ്ത ചിത്രങ്ങളുടെ പ്രത്യേക പാക്കേജാണ് ഇത്.
അനമോർഫിസ്, ഇൻ ആബ്‌സെൻഷ്യ, റിഹേഴ്‌സൽസ് ഫോർ എക്സ്റ്റിംഗ്റ്റ് അനാട്ടമീസ്, സ്ട്രീറ്റ് ഓഫ് ക്രൊക്കഡൈൽസ്, ദ കോംബ് എന്നിങ്ങനെ 1986 നും 2000നും ഇടയ്ക്ക് നിർമ്മിച്ച ചിത്രങ്ങളാണ് അവ. 14 മുതൽ 20 മിനിറ്റ് വരെയാണ് ദൈർഘ്യം. കൂടാതെ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ക്വേ ബ്രദേഴ്‌സിന്റെ അനിമേഷൻ സ്റ്റുഡിയോ പ്രമേയമാക്കിയ ക്വേ എന്ന എട്ടുമിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രവും ഈ പാക്കേജിൽ പ്രദർശിപ്പിക്കും.


No comments:

Post a Comment