9th IDSFFK BLOG

(Maintained by IDSFFK Media Cell)

Saturday 11 June 2016

മൂന്നാംദിവസം (ജൂൺ 12) മേളയിൽ 20 മത്സരച്ചിത്രങ്ങൾ


ഒൻപതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ മൂന്നാംദിവസം (ജൂൺ 12) മത്സരവിഭാഗത്തിൽ 20 ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ സൗരബ് സച്‌ദേവയുടെ ഗുൽ, സൈകത് ശേഖരേശ്വർ റേയുടെ ബച്ചാ സാഹേബ്, സുഹേൽ ബാനർജിയുടെ ദ ബുക് സെല്ലർ ഫ്രം ദ മൗണ്ടൻസ്, മിഥില ഹെഗ്‌ദേയുടെ നൈന, തൻസീർ. എസിന്റെ പേജ് 8, വരുൺ ടൺഠന്റെ അപ്ഹിൽ എന്നിവ പ്രദർശിപ്പിക്കും. ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ ബർണാലി റായ് ശുക്ലയുടെ ലിക്വിഡ് ബോർഡേഴ്‌സ്, ദേവ്കന്യ ലൊത്തേറ്റയുടെ നോ വുമൺസ് ലാന്റ്, പ്രിയംവദ ജഗിയയുടെ സാൻഡ് കാസ്റ്റിൽ, ജലാലുദ്ദീൻ ബാബയുടെ സേവിങ് ദ സേവ്യയർ, ഡി. ധനസുമോദിന്റെ ജലസമാധി, നീലൻ പ്രേംജിയുടെ അമ്മ, മിഥുൻ പ്രമാണികിന്റെ പോൾ സയൻസ് എന്നിവയും ലോങ് ഡോക്യുമെന്ററി വിഭാഗത്തിൽ ഫറാ ഘാട്ടുനിന്റെ ഐ ആം ബോണി, ഷൗനക് സെന്നിന്റെ സ്ലീപിംഗ് സിറ്റീസ്, ബുദ്ധദേബ് ദാസ്ഗുപ്തയുടെ സെറൈകെല്ല ചാഊ ദ ഡാൻസ് ദ ഡാൻസർ എന്നിവയും പ്രദർശിപ്പിക്കും. മ്യൂസിക് വിഭാഗത്തിൽ ഫൈസൽ റഹ്മാന്റെ ടൈപ്പ്‌റൈറ്ററും അനിമേഷൻ വിഭാഗത്തിൽ സുധീർ യൂസഫിന്റെ പ്ലേമേറ്റ്, അരുൺ ശ്രീപാദത്തിന്റെ ദ ബോക്‌സ്, സന്മാർഗം സൂര്യമൂർത്തിയുടെ ട്രാപ്ഡ് എന്നിവയും പ്രദർശിപ്പിക്കും.
മേളയുടെ പ്രത്യേക പാക്കേജിൽ  ഉമേഷ് കുൽക്കർണി ക്യൂറേറ്റ് ചെയ്ത ബീജ് പ്രദർശിപ്പിക്കും. പ്രമുഖ സംവിധായകരായ ഗിരീഷ് കാസറവള്ളി, നീരജ് ഗട്ടവാൻ, ചൈതന്യ താംഹനി, രാം റെഡ്ഢി, നാഗ്‌രാജ് മജൂലി, അഭയ് കുമാർ, നിഷ്ത ജയ്ൻ എന്നിവരുടെ ചിത്രങ്ങളാണ് ബീജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നീലൻ പ്രേംജിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത അമ്മ എന്ന ഡോക്യുമെന്ററിയും ഇന്നത്തെ മേളയുടെ പ്രധാന ആകർഷണമാണ്.

No comments:

Post a Comment