9th IDSFFK BLOG

(Maintained by IDSFFK Media Cell)

Sunday 12 June 2016

ക്വാർക്ക് ശില്പശാലയ്ക്കു തുടക്കമായി


ഒൻപതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ക്വാർക്ക് ശില്പശാലയ്ക്ക് തുടക്കമായി. ഡിജിറ്റൽ സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടിയിൽ ദേശീയ അവാർഡ് ജേതാക്കളായ നന്ദൻ സക്‌സേന, കവിത ബഹൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.
മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഫോട്ടോഗ്രഫി, സിനിമാ നിർമ്മാണം, റെക്കോർഡിങ്, എഡിറ്റിങ്, കളറിങ് തുടങ്ങി സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നടക്കും. നവീന സിനിമാ നിർമ്മാണ രീതികളും അതിന്റെ സാങ്കേതിക വിദ്യയും മലയാളികൾക്കിടയിൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചലച്ചിത്ര അക്കാദമി ശില്പശാല സംഘടിപ്പിക്കുന്നത്.


No comments:

Post a Comment