9th IDSFFK BLOG

(Maintained by IDSFFK Media Cell)

Friday 10 June 2016

രണ്ടാംദിവസം മത്സരവിഭാഗത്തിൽ 24 ചിത്രങ്ങൾ


ഒൻപതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ രണ്ടാം ദിവസം (ജൂൺ 11) മത്സരവിഭാഗത്തിൽ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ രാവിലെ വിഷ്ണു. വി.ആർ സംവിധാനം ചെയ്ത എ മില്യൺ തിങ്‌സ്, ത്രിബനി റായിയുടെ ആസ് ഇറ്റ് ഈസ്, വരുൺ ടൺഠന്റെ അപ്ഹിൽ എന്നിവ പ്രദർശിപ്പിക്കും. തുടർന്ന് ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ ആദർശ് രാജു സംവിധാനം ചെയ്ത പക്കേ പാഗ - പ്രൊട്ടക്റ്റിങ് ദ ഹോൺബിൽസ് ഓഫ് അരുണാചൽപ്രദേശ്, എയ്മൻ സൽമാന്റെ രംഗ്‌സെൻ, ശ്രുതിസ്മൃതി  ചാംഗ്കകോടിയുടെ ബിയോണ്ട് കാൻവാസ് എന്നിവ പ്രദർശിപ്പിക്കും. മ്യൂസിക് വീഡിയോ വിഭാഗത്തിൽ ഫെമിലിയർ ബ്ലൂസ്, ഹോം, ആൻ ആർട്ട് ട്രിബ്യൂട്ട് ടു രോഹിത് വെമൂല ബൈ ഊരാളി എന്നിവയും ലോങ് ഡോക്യുമെന്ററി വിഭാഗത്തിൽ ചന്ദ്രശേഖര റെഡ്ഢിയുടെ ഫയർഫ്‌ളൈസ് ഇൻ ദ അബിസ് എന്നിവയുമാണുള്ളത്.

ഉച്ചയ്ക്കുശേഷം പ്രദർശിപ്പിക്കുന്ന മത്സരചിത്രങ്ങളിൽ ശ്രുതി കൗളഗിയുടെ നിധീസ് ഗ്രാന്റ്ഫാദർ, ദിവ്യജ്യോത് സിംഗിന്റെ ദ ലാസ്റ്റ് റൈഡ്, സുഭജിത് ദാസ് ഗുപ്തയുടെ ചിംസ്  അർച്ചന ചന്ദ്രശേഖരന്റെ ഡൈവ്, ആനന്ദ് ഗൗതം സംവിധാനം ചെയ്ത വെയർ ദ ബ്ലൂ ലോട്ടസ് ബ്ലൂംസ്, ഹാർദിക് മെഹ്തയുടെ ഫെയ്മസ് ഇൻ അഹമ്മദാബാദ്, നിതിൻ. ആർ സംവിധാനം ചെയ്ത നെയിം പ്ലെയ്‌സ് അനിമൽ തിങ് സുരേഷ് ഇളമണിന്റെ വൈൽഡ് പെരിയാർ, സ്റ്റാൻസിൻ ഡോർജൈയുടെ ഷെപ്പേർഡ്‌സ് ഓഫ് ഗ്ലേസിയേഴ്‌സ്, കുഞ്ഞില സംവിധാനം ചെയ്ത ഗൃഹപ്രവേശം  എന്നിവ ഉൾപ്പെടും. മൺസൂൺ ഇൻ എഫ്.ടി.ഐ.ഐ,  ഫ്രീഡം സോങ് ഓൺ ദ ബാങ്ക്‌സ് ഓഫ് സബർമതി, റോളിംഗ് ഡയസ് എന്നീ മ്യൂസിക് വീഡിയോകളും പ്രദർശനത്തിനുണ്ട്.

ഫിലിംമേക്കർ ഇൻ ഫോക്കസ്, ലാറ്റിനമേരിക്കൻ ഷോർട്ട്‌സ്, റിട്രോസ്‌പെക്ടീവ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ ചിത്രങ്ങളും രണ്ടാംദിവസം കാണാൻ അവസരമുണ്ട്.

ഉച്ചയ്ക്ക് 12 മണിക്ക് പ്രത്യേക പ്രസ് മീറ്റ്, അഞ്ചുമണിക്ക് മുഖാമുഖം പരിപാടി, എന്നിവ ഉണ്ടായിരിക്കും. രണ്ടുമണി മുതൽ ഹോട്ടൽ അപ്പോളോ ഡിമോറയിൽ വീഡിയോ ശില്പശാലയും ഉണ്ടായിരിക്കും. വൈകീട്ട് ഏഴുമണിക്ക് കരിന്തലക്കൂട്ടം നാടൻപാട്ട് സംഘത്തിന്റെ പ്രകടനം അരങ്ങേറും.

No comments:

Post a Comment