9th IDSFFK BLOG

(Maintained by IDSFFK Media Cell)

Saturday 11 June 2016

സിനിമാ നിർമ്മാണത്തിന്റെ നവീന സാധ്യതകൾ പരിചയപ്പെടുത്തി നിക്കോ ഫിലിം ശില്പശാല


ഒൻപതാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ ഭാഗമായി ക്യാമറ നിർമ്മാതാക്കളായ നിക്കോ സംഘടിപ്പിച്ച ഫിലിം ശില്പശാല സിനിമാ പ്രേമികൾക്ക് പുതിയ അനുഭവമായി. ചലച്ചിത്ര നിർമ്മാണമെന്ന ഭാരിച്ച പ്രവൃത്തി എങ്ങനെ സുഗമമാക്കി മാറ്റാം എന്നതായിരുന്നു ശില്പശാലയുടെ പ്രധാന സന്ദേശം. നിക്കോൺ പുതിയതായി പുറത്തിറക്കിയ ഡി 5, ഡി 500 മോഡൽ ക്യാമറകൾ എങ്ങനെ ഷോർട്ട് ഫിലിം രംഗത്ത് കാര്യക്ഷമമായി ഉപയോഗപ്പെടുത്താം എന്നതും ശില്പശാലയിൽ ചർച്ചചെയ്തു.
പരിപാടിയിൽ നിരവധി സിനിമാ പ്രേമികൾ പങ്കെടുത്തു. സിനിമാ നിർമ്മാണത്തിന് നിലവിലെ സാങ്കേതികവിദ്യകൾ എങ്ങനെ സാധാരണക്കാരായ ആളുകൾക്ക് പ്രയോജനപ്പെടുത്താമെന്ന് നിക്കോൺ ടെക്‌നിക്കൽ വിഭാഗം തലവൻ നവീൻ കൃഷ്ണ വിവരിച്ചു. നിക്കോൺ ദേശീയതലത്തിൽ സംഘടിപ്പിച്ച ഷോർട്ട്ഫിലിം മേളയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ മലയാളിയായ അഭിലാഷ് സുധീഷിന്റെ സ്മഡ്ജ് എന്ന ചിത്രവും ശില്പശാലയിൽ പ്രദർശിപ്പിച്ചു. നിക്കോൺ മാർക്കറ്റിംഗ് ഹെഡ് ജുനിച്ചി കവാസാക്കിയും ശില്പശാലയിൽ ക്ലാസ്സെടുത്തു.

No comments:

Post a Comment